Sports Minister | 'അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിഷേധക്കാര്‍ കാത്തിരിക്കണം, ഇന്‍ഡ്യയിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെ'; ഗുസ്തി താരങ്ങളോട് കായിക മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടക്കുന്ന സമരം കേന്ദ്രസര്‍കാര്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താകൂര്‍. ഗുസ്തി താരങ്ങളുടെ അഭ്യര്‍ഥന പ്രകാരം മാത്രമാണ് ഇതുവരെ എല്ലാ നടപടികളും സ്വീകരിച്ചതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിഷേധക്കാര്‍ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
Aster mims 04/11/2022

ഇന്‍ഡ്യയിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ആരോപണങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കാനും അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ സര്‍കാര്‍ ആരംഭിച്ച പൊലീസ് അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടും താരങ്ങള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Sports Minister | 'അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിഷേധക്കാര്‍ കാത്തിരിക്കണം, ഇന്‍ഡ്യയിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെ'; ഗുസ്തി താരങ്ങളോട് കായിക മന്ത്രി

'സര്‍കാര്‍ വിഷയം സെന്‍സിറ്റീവായാണ് കൈകാര്യം ചെയ്യുന്നത്. ഡെല്‍ഹി പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരു കമിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഞങ്ങള്‍ അംഗീകരിച്ചു. ഗുസ്തി താരങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്.' -അനുരാഗ് താകൂര്‍ വ്യക്തമാക്കി. 

Keywords: News, National, Sports Minister, Anurag Thakur, Wrestlers, Protest, Minister, Centre handling issue of protesting wrestlers sensitively: Sports Minister Thakur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia