ഇന്ത്യയില്‍ ദുരന്തമുണ്ടായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകില്ല
Feb 8, 2015, 23:45 IST
ന്യൂഡല്‍ഹി: (www.kvartha.com 08/02/2015) അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച ആണവ കരാര്‍ വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഇതനുസരിച്ച് ഇന്ത്യയില്‍ ആണവ ദുരന്തമുണ്ടായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനാകില്ല.
ആണവ ബാധ്യത നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് കരാറുകള്‍ ഒപ്പുവെച്ചിരിക്കുന്നത്. ദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം പോലും വിദേശ ആണവ കമ്പനികളില്‍ നിന്നും ലഭിക്കുകയില്ല. ദുരന്തങ്ങളുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനായിരിക്കും.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. തുടര്‍ച്ചയായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഒബാമയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യ യുഎസ് ആണവ കരാറുകള്‍ ഒപ്പുവെച്ചിരുന്നെങ്കിലും അതിലെ വ്യവസ്ഥകള്‍ അതീവ രഹസ്യമാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
SUMMARY: New Delhi: Foreign suppliers of atomic reactors to India cannot be sued for the damages by victims of a nuclear accident but can be held liable by the operator who has the right of recourse, government said on Sunday releasing details of the understanding reached with the US recently.
Keywords: India, Foreign suppliers, Atomic Reactors, US, Nuclear Mishaps, Liable, Compensation,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.