Centre Blocks | നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി പങ്കുവെക്കുന്ന ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടതായി റിപ്പോർട്ട്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി പങ്കുവെക്കുന്ന ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടതായി റിപ്പോർട്ട്. ബിബിസി ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്ക് ഷെയർ ചെയ്ത ട്വീറ്റുകളും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇതിനുള്ള നിർദേശം പുറപ്പെടുവിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡിന്റെ യൂട്യൂബിൽ ഷെയർ ചെയ്ത എല്ലാ വീഡിയോകളും ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടതായും വൃത്തങ്ങൾ വ്യക്തമാക്കി. യുട്യൂബും വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് തടയാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സൂചനയുണ്ട്. വീഡിയോകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്റർ മറ്റ് പ്ലാറ്റ്‌ഫോമുകളോടും നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഐടി നിയമം 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി വെള്ളിയാഴ്ച നിർദേശങ്ങൾ പുറപ്പെടുവിച്ചതായും യൂട്യൂബും ട്വിറ്ററും ഈ നിർദേശങ്ങൾ പാലിച്ചതായും റിപ്പോർട്ട് പറയുന്നു. നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി സീരീസ് കഴിഞ്ഞ ദിവസമാണ് ബിബിസി സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ അടുത്ത ഭാഗം ജനുവരി 24-നാണ് സംപ്രേക്ഷണം ചെയ്യുക.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന കലാപത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത് എന്ന് ബിബിസി വെബ്‌സൈറ്റിലെ വിവരണം സൂചിപ്പിക്കുന്നു. എന്നാൽ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി നിർമിച്ച ഡോക്യുമെന്ററി കൃത്യമായ അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
Keywords: New Delhi, News, National, Government, Prime Minister, Narendra Modi, Report, Centre Blocks Tweets Sharing BBC Documentary Critical Of PM Modi: Sources.

