Revenue | ഓഫീസുകളില്‍ നിന്നുള്ള ആക്രി സാധനങ്ങള്‍ വിറ്റ് 3 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നേടിയത് കോടികള്‍! അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

 
Central govt earns THIS amount in 3 years by selling scrap
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഖജനാവിന് സംഭാവന നല്‍കി.
● 15,847 ചതുരശ്ര അടി സ്ഥലം സ്വതന്ത്രമായി.
● 16,39,452 രൂപ വരുമാനമുണ്ടാക്കുകയും ചെയ്തു.

ദില്ലി: (KVARTHA) പലരും വീട്ടില്‍ കുമിഞ്ഞ് കൂടിയിരിക്കുന്നതും ആവശ്യമില്ലാത്തതുമായ പത്രകടലാസുകളും സാധനങ്ങള്‍ ആക്രിയായി കൊടുക്കാറുണ്ട്. അനാവശ്യസാധനങ്ങള്‍ കൊടുത്ത് ഒഴിവാക്കുന്നതിലൂടെ വലിയ വരുമാനം ഒന്നും ലഭിച്ചില്ലെങ്കിലും കുറേകൂടി സ്ഥലം ലാഭിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്യാം. 

Aster mims 04/11/2022

ഇത്തരത്തില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളിലുമുള്ള ഡസന്‍ കണക്കിന് കടലാസ് പര്‍വതങ്ങളും ഉള്ള കേന്ദ്ര ഗവണ്‍മെന്റ് അതിന്റെ സ്‌ക്രാപ്പ് വില്‍ക്കുമ്പോള്‍ എത്രമാത്രം ലാഭമുണ്ടാക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ അത് ഊഹിക്കാന്‍ ബുദ്ധിമുട്ടാണ്, എന്നാല്‍ ഇതാ കോടികള്‍ സ്വന്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള ആക്രി സാധനങ്ങള്‍ വിറ്റതിലൂടെ സര്‍ക്കാര്‍ 2,364 കോടി രൂപ നേടി. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ആണ് പദ്ധതി നടപ്പാക്കിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

ഫിസിക്കല്‍ ഫയലുകള്‍ ഇല്ലാതാക്കുന്നതിനും ആക്രി സാധനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തതോടെ 15,847 ചതുരശ്ര അടി സ്ഥലം സ്വതന്ത്രമാക്കുകയും 16,39,452 രൂപ വരുമാനമുണ്ടാക്കുകയും ചെയ്തതായി നവംബര്‍ 7-ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 

പിന്നാലെ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഖജനാവിന് സംഭാവന നല്‍കുക മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകളിലുടനീളം ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയെന്നും മോദി അഭിനന്ദിച്ചു. 

#scrap, #government, #India, #revenue, #sale, #recycling


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script