ബ്രെഡിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി കേന്ദ്ര സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 02.09.2021) ബ്രെഡിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി കേന്ദ്ര സര്‍കാര്‍. രാജ്യത്ത് വിപണിയില്‍ ലഭിക്കുന്ന വീറ്റ് ബ്രഡ്, ബ്രൗണ്‍ ബ്രെഡ്, വൈറ്റ് ബ്രെഡ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ്, ഗാര്‍ലിക് ബ്രെഡ്, എഗ് ബ്രെഡ്, ഓട്ടട് മീല്‍ ബ്രെഡ്, മില്‍ക് ബ്രെഡ്, ചീസ് ബ്രെഡ് എന്നിങ്ങനെ സ്പെഷ്യല്‍ ബ്രെഡുള്‍ക്ക് ആവശ്യക്കാര്‍ കൂടുന്ന സാഹചര്യത്തിലാണ് നടപടി. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് കരട് നിയന്ത്രണ ചട്ടം ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്. 
Aster mims 04/11/2022

സ്പെഷ്യല്‍ ബ്രെഡുകളുടെ വില സാധാരണ ബ്രെഡുകളേക്കാള്‍ കൂടുതലായതിനാല്‍ വിലയിലും നിയന്ത്രണമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷ അതോറിറ്റി പറയുന്നു. ഗോതമ്പ് കൊണ്ട് മാത്രം ഉണ്ടാക്കുന്നതെന്ന് അവകാശപ്പെടുന്ന ഹോള്‍ വീറ്റ് ബ്രഡിന്റെ കാര്യം കരട് നിയന്ത്രണ ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ 75 ശതമാനവും ഗോതമ്പ് തന്നെയായിരിക്കണം. 

ബ്രെഡിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി കേന്ദ്ര സര്‍കാര്‍

മള്‍ടി ഗ്രെയിന്‍ ബ്രഡില്‍ ഗോതമ്പിന് പുറമേ 20 ശതമാനത്തോളം മറ്റു ധാന്യപ്പൊടികളും ചേര്‍ക്കണം. മില്‍ക് ബ്രെഡില്‍ ആറു ശതമാനം പാലും ഹണി ബ്രെഡില്‍ അഞ്ചു ശതമാനം തേനും ചീസ് ബ്രെഡില്‍ പത്തു ശതമാനം ചീസും ചേര്‍ത്തിരിക്കണം. ഗാര്‍ലിക് ബ്രെഡില്‍ രണ്ട് ശതമാനമെങ്കിലും വെളുത്തുള്ളിയും, ഓട് മീല്‍ ബ്രെഡില്‍ 15 ശതമാനമെങ്കിലും ഓട്സും അടങ്ങിയിരിക്കണമെന്നും കരട് നിയമത്തില്‍ പറയുന്നു.

Keywords:  New Delhi, News, National, Central Government, Bread, Central Government with strict rules to ensure the quality of bread
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia