Fake News | 'കേന്ദ്ര ബജറ്റില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് 5 ശതമാനം നികുതി'; വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍കാര്‍
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ബജറ്റില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍കാര്‍. സംഭവം അടിസ്ഥാന രഹിതമാണെന്നും ആരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്നും കേന്ദ്രം അറിയിച്ചു. പിഐബി ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പ്രണവ് മുഖര്‍ജി 2011ല്‍ ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് കേന്ദ്രസര്‍കാര്‍ വ്യക്തമാക്കി. അന്നത്തെ ബജറ്റില്‍ ആരോഗ്യസേവനങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഡോ ദേവി പ്രസാദ്‌ഷെട്ടി കത്തെഴുതിയിരുന്നു. നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സര്‍കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് മാര്‍ച് 12ന് ദുരിതദിനമായി ആചരിക്കുമെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ആ കത്ത് പങ്കുവച്ച് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജവഹര്‍ സിക്കാര്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയും ചെയ്തു. ഇത് സാധാരണക്കാരെ ബാധിക്കുമെന്നും ജവഹര്‍ സിക്കര്‍ വിമര്‍ശിക്കുന്നുണ്ട്. സംഭവം അടിസ്ഥാന രഹിതമാണെന്നും ആരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.
Keywords: New Delhi, News, National, Government, Central Government, Central Government Proposed 5% Tax on Healthcare in Budget 2023? Government Debunks Fake News Going Viral on Social Media.