പാക് ഷെല്ലാക്രമണത്തില്‍ പതിനേഴുകാരി കൊല്ലപ്പെട്ടു

 


ജമ്മു: (www.kvartha.com 04.10.2014) പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ പതിനേഴുകാരി കൊല്ലപ്പെട്ടു. സാഹിറ അഖ്തറാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ പോസ്റ്റുകളേയും ഗ്രാമങ്ങളേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിര്‍ത്തിയിലെ ഗിഗ്രിയാലിലുണ്ടായ ആക്രമണത്തിലാണ് പെണ്‍കുട്ടി മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയുണ്ടായ പാക് ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റിരുന്നു.

തുടര്‍ച്ചയായി മൂന്നാം ദിവസമായ വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണമുണ്ടായി. സബ്ജിയാനില്‍ വെള്ളിയാഴ്ച വൈകിട്ടും ആക്രമണമുണ്ടായി. പാക്കിസ്ഥാനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.
പാക് ഷെല്ലാക്രമണത്തില്‍ പതിനേഴുകാരി കൊല്ലപ്പെട്ടു
SUMMARY: Jammu: A teenage girl was killed and four persons were injured as Pakistani troops targeted villages and Indian forward posts along the Line of Control (LoC) in Jammu and Kashmir's Poonch district in ceasefire violation for the third consecutive day on Friday.

Keywords: Ceasefire violation, Pakistan, LoC, Poonch, Death toll
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia