വാഹനാപകടത്തില്‍ ഭാര്യ മരിച്ച സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 26.11.2016) സമാജ് വാദി പാര്‍ട്ടി നേതാവ് അമന്‍ മണി ത്രിപാഠിയെ സിബിഐ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ പിതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ അമര്‍ മണി ത്രിപാഠി ഇപ്പോള്‍ ജയിലിലാണ്. 2003ല്‍ കവിയത്രി മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസിലാണ് മുന്‍ മന്ത്രി കൂടിയായ അമര്‍ മണി ജയിലില്‍ കഴിയുന്നത്. ഇതിനിടയിലാണ് മകന്റെ അറസ്റ്റ്.

കഴിഞ്ഞ വര്‍ഷം ഫിറോസാബാദിലുണ്ടായ വാഹനാപകടത്തില്‍ അമന്‍ മണിയുടെ ഭാര്യ സാറ സിംഗ് )(27) മരിച്ചിരുന്നു. ഇത് കൊലപാതകമാണെന്നാണ് സാറയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

2013 ജൂലൈയില്‍ ആര്യ സമാജ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു സാറയും അമന്‍ മണിയും വിവാഹിതരായത്. ഈ വിവാഹത്തിന് അമന്‍ മണിയുടെ മാതാപിതാക്കള്‍ എതിരായിരുന്നുവെന്നും സാറയുടെ മാതാവ് സീമ സിംഗ് ആരോപിച്ചിരുന്നു. തുടര്‍ന്നാണിവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
 വാഹനാപകടത്തില്‍ ഭാര്യ മരിച്ച സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍


SUMMARY: Samajwadi Party leader Aman Mani Tripathi, son of jailed politician Amar Mani Tripathi, was on Friday arrested by CBI from Delhi in connection with the alleged murder of his wife.

Keywords: National, Samajwadi Party, Aman Mani Tripathi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia