തോക്കിന്‍ മുനയില്‍ മണിക്കൂറുകളോളം നൃത്തം ചെയ്യിച്ചു; നര്‍ത്തകിക്ക് മേല്‍ നോട്ടുവര്‍ഷം

 


ഷാജഹാന്‍പൂര്‍(യുപി): (www.kvartha.com 12.11.2014) ബോളീവുഡ് ചിത്രങ്ങളെ വെല്ലുന്ന ദൃശ്യങ്ങള്‍ യുപിയില്‍ നിന്നും. ഷാജഹാന്‍പൂര്‍ ജില്ലയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍. നൃത്തപരിപാടിക്ക് മദ്യലഹരിയിലെത്തിയ പോലീസുകാരന്‍ ശൈലേന്ദ ശുക്ല നര്‍ത്തകിക്ക് മേല്‍ നോട്ടുവര്‍ഷം നടത്തി. പിന്നീട് നൃത്തം അവസാനിപ്പിച്ച നര്‍ത്തകിയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീണ്ടും നൃത്തം ചെയ്യിച്ചു.

നൃത്ത പരിപാടി നടക്കുന്ന വേദിയിലാണ് ഈ ദൃശ്യങ്ങള്‍ നടന്നത്. ഇതിനിടെ കാണികള്‍ക്കിടയില്‍ നിന്ന ഏതോ വിരുതന്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.

നൃത്തംചെയ്ത് തളര്‍ന്ന നര്‍ത്തകിയെ തോക്കുചൂണ്ടി വീണ്ടൂം ഒരു മണിക്കൂറോളം നൃത്തം ചെയ്യിപ്പിച്ചു. ദൃശ്യങ്ങള്‍ പുറത്തായതിനെതുടര്‍ന്ന് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് ഉത്തരവിട്ടു.

തോക്കിന്‍ മുനയില്‍ മണിക്കൂറുകളോളം നൃത്തം ചെയ്യിച്ചു; നര്‍ത്തകിക്ക് മേല്‍ നോട്ടുവര്‍ഷംനാല്പതിനായിരം രൂപയോളം ശുക്ല നര്‍ത്തകിക്ക് മേല്‍ വര്‍ഷിച്ചു. ഇയാള്‍ മേക്കപ്പ് റൂമിലേയ്ക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

SUMMARY: A police constable Shailendra Shukla on Monday forced a dancer to perform on the dais at gunpoint and showered money on her at an event organised in Shahjahanpur district's Nigohi town.

Keywords: SHAHJAHANPUR, UTTAR PRADESH, POLICEMAN, FORCES WOMAN TO DANCE AT GUNPOINT, SHAILENDRA SHUKLA, RAMESH CHANDRA SAHOO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia