തമിഴ്‌നാട്ടില്‍ വോടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി
Mar 16, 2021, 10:41 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 16.03.2021) തമിഴ്‌നാട്ടില്‍ വോടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ ആര്‍ വിശ്വനാഥന്‍. മുതിര്‍ന്ന നേതാവും തമിഴ്‌നാട് മുന്‍മന്ത്രി കൂടിയായ എന്‍ ആര്‍ വിശ്വനാഥനാണ് പണം വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

തിങ്കളാഴ്ച നടന്ന പ്രചാരണ പരിപാടിക്കിടെ റോഡരികില്‍ നിരന്ന് നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നിലെ പാത്രത്തില്‍ ഒരാള്‍ കറന്‍സി നോട്ടുകള്‍ ഇട്ട് നല്‍കുന്നതും പ്രായമായ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥി നേരിട്ട് പണം നല്‍ക്കുന്നതും വീഡിയോയില്‍ കാണാം.
Keywords: Chennai, News, National, Politics, Election, AIADMK, Cash distribution by AIADMK candidate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.