Accidental Death | മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കാറുകള്‍ ക്രെയിനുപയോഗിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മുംബൈ: (KVARTHA) മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ജല്‍ന ജില്ലയിലെ കട്വാഞ്ചിയിലായിരുന്നു അപകടം. മുംബൈയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്.
കാറിലുണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചുവീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആറുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പെട്രോള്‍ പമ്പില്‍നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയില്‍നിന്ന് ദേശീയപാതയിലേക്ക് കയറിയ കാറാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

നാഗ്പുരില്‍നിന്ന് മുംബൈ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍, തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ (സമൃദ്ധി ഹൈവേ) ഗതാഗതം തടസ്സപ്പെട്ടു. കാറുകള്‍ ക്രെയിനുപയോഗിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്ന് ഹൈവേ പൊലീസ് പറഞ്ഞു.