കൊല്‍ക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്റെ വിധവ എമിലി സ്‌ചെങ്കള്‍, മകള്‍ അനിതാ ബോസ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരങ്ങള്‍ പുറത്തായാല്‍ അത് വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഓഫീസ് വ്യക്തമാക്കി. നേതാജിയുടെ പേരില്‍ വെബ്‌സൈറ്റ് തുടങ്ങിയ ചന്ദ്രചൂര്‍ ഘോഷാണ് നേതാജിയുടെ കുടുംബത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭിക്കാനുള്ള ഹര്‍ജിയാണ് അദ്ദേഹം നല്‍കിയത്.
2005ലെ വിവരാവകാശ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ചന്ദ്രചൂരിന്റെ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത്.
1945ലാണ് നേതാജി സുഭാഷ ചന്ദ്രബോസിനെ ദുരൂഹസാചചര്യത്തില്‍ കാണാതായത്. ഇതിനിടെ ചന്ദ്രചൂര്‍ തുടക്കം കുറിച്ച 'മിഷന്‍ നേതാജി' എന്ന സംഘടന നല്‍കിയ ഹര്‍ജി പ്രകാരം സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ 33 രഹസ്യ ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസേര്‍ച്ച് ട്രസ്റ്റിലുമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
ബ്രിട്ടീഷുകാര്‍ വീട്ടുതടങ്കലിലാക്കിയതിനെതുടര്‍ന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വിദേശരാജ്യങ്ങളുടെ സഹായം തേടാനായി 1941ല്‍ സുഭാഷ് ചന്ദ്രബോസ് ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടു. ജപ്പാന്റെ സഹായത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി ആരംഭിച്ച നേതാജി 1945ല്‍ അപ്രത്യക്ഷനാവുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വിവാദവും നിഗൂഢവുമായ ഒന്നാണ് നേതാജിയുടെ തിരോധാനം. അതേസമയം 1945 ആഗസ്റ്റ് 18ന് നേതാജി തായ് വാനിലുണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന റിപോര്‍ട്ട് മുഖര്‍ജി കമ്മീഷന്‍ തള്ളിയിരുന്നു.
സ്വാതന്ത്ര്യം ലഭിച്ച് അന്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തേയും കുറിച്ചുള്ള വിവരങ്ങള്‍ നിഗൂഢമായിതന്നെ നീങ്ങുകയാണ്.
SUMMARY: Kolkata: Turning down an RTI appeal, the Prime Minister's Office has said releasing secret files about Netaji Subhas Chandra Bose's widow Emilie Schenkl and daughter Anita Bose may upset relations with foreign countries.
Keywords: National news, Kolkata, Turning down, RTI appeal, Prime Minister's Office, Releasing, Secret files, Netaji Subhas Chandra Bose, Widow, Emilie Schenkl, Daughter, Anita Bose
2005ലെ വിവരാവകാശ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ചന്ദ്രചൂരിന്റെ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത്.
1945ലാണ് നേതാജി സുഭാഷ ചന്ദ്രബോസിനെ ദുരൂഹസാചചര്യത്തില്‍ കാണാതായത്. ഇതിനിടെ ചന്ദ്രചൂര്‍ തുടക്കം കുറിച്ച 'മിഷന്‍ നേതാജി' എന്ന സംഘടന നല്‍കിയ ഹര്‍ജി പ്രകാരം സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ 33 രഹസ്യ ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസേര്‍ച്ച് ട്രസ്റ്റിലുമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.

സ്വാതന്ത്ര്യം ലഭിച്ച് അന്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തേയും കുറിച്ചുള്ള വിവരങ്ങള്‍ നിഗൂഢമായിതന്നെ നീങ്ങുകയാണ്.
SUMMARY: Kolkata: Turning down an RTI appeal, the Prime Minister's Office has said releasing secret files about Netaji Subhas Chandra Bose's widow Emilie Schenkl and daughter Anita Bose may upset relations with foreign countries.
Keywords: National news, Kolkata, Turning down, RTI appeal, Prime Minister's Office, Releasing, Secret files, Netaji Subhas Chandra Bose, Widow, Emilie Schenkl, Daughter, Anita Bose
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.