എന്തുകൊണ്ടാണ് ഷീല ദീക്ഷിതിന്റെ ഗവര്‍ണര്‍ പദവി തെറിക്കാത്തത്: ആം ആദ്മി പാര്‍ട്ടി
Aug 5, 2014, 15:00 IST
ന്യൂഡല്‍ഹി: (www.kvartha.com 05.08.2014) ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ബിജെപി സംരക്ഷിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. കേരള ഗവര്‍ണറായ ഷീല ദീക്ഷിതിനെ എന്തുകൊണ്ട് ബിജെപി ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നില്ലെന്നും എ.എ.പി ചോദിച്ചു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് എ.എ.പി ബിജെപിക്കും ഷീല ദീക്ഷിതിനുമിടയിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ചോദ്യം ചെയ്തത്.
എന്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ഷീല ദീക്ഷിതിനെ സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് അവരുടെ ഗവര്‍ണര്‍ പദവി തെറിക്കാത്തത്? എ.എ.പി ചോദിച്ചു.
ഡല്‍ഹിയില്‍ അനധികൃത കോളനികള്‍ സ്ഥാപിച്ച് ഷീല ദീക്ഷിത് സര്‍ക്കാര്‍ 3000 കോടിയുടെ അഴിമതി നടത്തിയതായി സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഷീല ദീക്ഷിതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്നും എ.എ.പി ആരോപിച്ചു.
അഴിമതിക്കാരായ നേതാക്കളെ പരസ്പരം സംരക്ഷിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടായിട്ടുണ്ടെന്നും എ.എ.പി ആരോപണമുന്നയിച്ചു.
SUMMARY: New Delhi: The Aam Aadmi Party on Monday accused the BJP of 'shielding' Congress leader and former Delhi chief minister Sheila Dikshit and questioned as to why she was not being removed as the Governor of Kerala.
Keywords: CAG report, unauthorised Delhi colonies, BJP, Sheila Dikshit, Aam Aadmi Party, Kerala Governor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.