ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം: രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ പ്രതിസന്ധിയിലേക്ക്
Nov 24, 2011, 21:43 IST
ADVERTISEMENT
ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രമന്ത്രിസഭായോഗ തീരുമാനം ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കും. പ്രസ്തുത അനുമതിയിലൂടെ വിദേശത്തുള്ളവര്‍ക്കും ചെറുകിട വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സാധിക്കും. വിവിധ ഉല്‍പന്നങ്ങളില്‍ 51 ശതമാനവും ഏക ബ്രാന്‍ഡില്‍ 100 ശതമാനവും വിദേശ നിക്ഷേപം അനുവദിക്കാനുള്ള ശിപാര്‍ശയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു.
English Summery
New Delhi: Cabinet recognized to deposit foreign investors in retail trading in India.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

