BYJU's | ബൈജൂസ് കംപനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം; വീട്ടിലും ബെംഗ്‌ളൂറു ഓഫീസുകളിലും പരിശോധന; നിരവധി രേഖകളും ഡാറ്റകളും പിടിച്ചെടുത്തു
Apr 29, 2023, 13:50 IST
ബെംഗ്‌ളൂറു: (www.kvartha.com) വിദ്യാഭ്യാസ ടെക്നോളജി കംപനിയായ 'ബൈജൂസ്' കംപനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണം. ബൈജൂസിന്റെ ബെംഗ്‌ളൂറു ഓഫീസില്‍ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗ്‌ളൂറിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.
വിദേശ ഫന്‍ഡിങ് നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്ഡ്. 'ബൈജൂസ്' സ്ഥാപനങ്ങളില്‍ ഇഡി പരിശോധനപരിശോധനയില്‍ നിരവധി രേഖകളും ഡാറ്റകളും പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.
'ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം പ്രകാരമായിരുന്നു റെയ്ഡ്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കംപനിക്ക് ഏകദേശം 28,000 കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ 9754 കോടി രൂപവിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ടെന്നും ഇഡി പറയുന്നു.
Keywords: Bengaluru, News, National, BYJU's, ED, Raid, House, Office, BYJU's CEO Raveendran's offices searched by ED over FEMA violations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.