ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം തെറ്റിയ ബസ് 7 പേര്‍ക്ക് മേല്‍ പാഞ്ഞുകയറി; ഡ്രൈവര്‍ ഉള്‍പ്പെടെ 3 മരണം

 


ന്യൂഡല്‍ഹി: (www.kvartha.com 19.09.2015) തലസ്ഥാന നഗരിയിലെ ചാന്ദ്‌നി ചൗക്കിലുണ്ടായ വാഹനാപകടത്തില്‍ 3 മരണം. ലോ ഫ്‌ലോര്‍ ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ബസ് ഓടിക്കുന്നതിനിടയില്‍ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതാണ് അപകട കാരണം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടം. െ്രെഡവറെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബസിനടിയില്‍ പെട്ട് 2 പേരും മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേശു പ്രസാദ് (55), സൂരജ് (21) എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. വാജിദ് അലി (40) ഡ്രൈവര്‍, കിഴക്കന്‍ ഡല്‍ഹി നിവാസിയാണ്.

പരിക്കേറ്റവരെ ശുശ്രുത ട്രൂമ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ബസ് തിരിച്ചെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം തെറ്റിയ ബസ് 7 പേര്‍ക്ക് മേല്‍ പാഞ്ഞുകയറി; ഡ്രൈവര്‍ ഉള്‍പ്പെടെ 3 മരണം

SUMMARY: Two people were killed and five others injured when a low-floor cluster bus went out of control in Old Delhi area after the driver suffered a cardiac arrest on Friday. The driver of the bus also died in the hospital later. The incident occurred around 2.15 PM near Kotwali police station, close to the crowded Chandni Chowk area.

Keywords: New Delhi, Bus, Accident,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia