ബുര്‍ദ്വാന്‍ സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ സിയാ ഉല്‍ ഹഖ് അറസ്റ്റില്‍

 



കൊല്‍ക്കത്ത: (www.kvartha.com 08.11.2014) ബുര്‍ദ്വാന്‍ സ്‌ഫോടനക്കേസില്‍ സുപ്രധാന വഴിത്തിരിവ്. സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സിയാ ഉല്‍ ഹഖ് എന്നയാളെ വെള്ളിയാഴ്ച എന്‍.ഐ.എ സംഘം അറസ്റ്റുചെയ്തു. സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതപ്പെടുന്ന സംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ കമാന്‍ഡര്‍ സജിദിന്റെ അടുത്ത സഹായി കൂടിയാണ് സിയാ ഉല്‍ ഹഖ്.

ബുര്‍ദ്വാന്‍ സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ സിയാ ഉല്‍ ഹഖ് അറസ്റ്റില്‍മാല്‍ഡയില്‍ നിന്നുമാണ് സിയാ ഉല്‍ ഹഖ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കാലിയചക് ജില്ലാ നിവാസിയാണ് സിയ ഉല്‍ ഹഖ്. ബുര്‍ദ്വാന്‍ ജില്ലയില്‍ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കി വരികയായിരുന്നുവെന്നാണ് എന്‍.ഐ.എ സംഘത്തിന്റെ കണ്ടെത്തല്‍.

ബുര്‍ദ്വാന്‍ ജില്ലയിലെ ഖഗ്രഗഡിലെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഈ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് മാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും മറ്റൊരു പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

SUMMARY: Kolkata: In a major breakthrough, The National Investigation Agency (NIA) on Friday arrested Zia-ul-Haq, the key conspirator and a close associate of the Jamaat-ul-Mujahideen Bangladesh (JMB) commander Sajid who is considered to be the mastermind of the Burdwan blast case in West Bengal.

Keywords: Burdwan blast, West Bengal, key conspirator, Zia-ul-Haq, mastermind, Sadiq, Jamaat-ul-Mujahideen Bangladesh, CRPF, Assam Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia