ബുര്‍ദ്വാന്‍ സ്‌ഫോടനം; ജമാ അത്തുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സാദിഖ് അറസ്റ്റില്‍

 



കൊല്‍ക്കത്ത: (www.kvartha.com 09.11.2014) ബുര്‍ദ്വാന്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ ബംഗ്ലാദേശി പൗരന്‍ സാദിഖിനെ കേസന്വേഷിക്കുന്ന എന്‍.ഐ.എ സംഘം അറസ്റ്റുചെയ്തു. ശനിയാഴ്ചയായിരുന്നു അറസ്റ്റ്. ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ കമാന്‍ഡറായ സാദിഖിന് ഈ സ്‌ഫോടനത്തില്‍ സുപ്രധാന പങ്കുണ്ടെന്നാണ് എന്‍.ഐ.എ സംഘത്തിന്റെ കണ്ടെത്തല്‍.

ബുര്‍ദ്വാന്‍ സ്‌ഫോടനം; ജമാ അത്തുല്‍ മുജാഹിദ്ദീന്‍  കമാന്‍ഡര്‍ സാദിഖ് അറസ്റ്റില്‍സി.ഐ.ഡിയും കൊല്‍ക്കത്ത പോലീസും സം യുക്തമായി നടത്തിയ നീക്കത്തിലാണ് സാദിഖ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ സാദിഖ് കുറ്റസമ്മതം നടത്തിയതായി ബിന്ദന്‍ നഗര്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

കുഴല്പണം കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് സാദിഖിനെ പോലീസ് കുടുക്കിയത്. പിടികൂടുമ്പോള്‍ ഇയാളില്‍ നിന്നും ഒരു ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

SUMMARY: Kolkata: A day after the National Investigation Agency (NIA) captured the key conspirator of the Burdwan blast, in a major breakthrough, the West Bengal police on Saturday arrested the Jamaat-ul-Mujahideen Bangladesh (JMB) commander Sajid, the mastermind of this case.

Keywords: Bardhaman blast, West Bengal, Police, mastermind, Sadiq, National Investigation Agency, Zia-ul-Haque, Jamaat-ul-Mujahideen Bangladesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia