രാംപാലിന്റെ ആശ്രമത്തില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി

 


ചണ്ഡീഗഡ്: (www.kvartha.com 23.11.2014) ആള്‍ ദൈവം രാം പാലിന്റെ ആശ്രമത്തില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി. ഹിസാര്‍ ജില്ലയിലെ ബര്‍വല ആശ്രമത്തില്‍ നടത്തിയ റെയ്ഡിലാണ് വാഹനം കണ്ടെത്തിയത്. വന്‍ ആയുധശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ആശ്രമത്തില്‍ നിന്ന് പിടിച്ചെടുത്തതിന്റെ പിറ്റേന്നാണ് ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തിയത്.

ആസിഡ് സിറിഞ്ചുകള്‍, പെട്രോള്‍ ബോംബുകള്‍ എന്നിവയും ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആശ്രമത്തില്‍ പരിശോധന തുടരുകയാണ്. പ്രത്യേക അന്വേഷണ വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.

രാംപാലിന്റെ ആശ്രമത്തില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തിഒരു ബസ്, ബുള്ളറ്റ് പ്രൂഫ് മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, മാരുതി ജിപ്‌സി, ഓയില്‍ ടാങ്കര്‍, രണ്ട് ട്രാക്ടര്‍മാര്‍, ട്രോളികള്‍ എന്നിവയും പോലീസ് കണ്ടെത്തി.

അതേസമയം രാം പാലിന്റെ മൂന്ന് അനുയായികളേയും ആശ്രമത്തില്‍ നിന്ന് കണ്ടെത്തി. ലക്ഷ്മണ്‍ ദാസ്, മഹേഷ് കുമാര്‍, അജയ് ദാസ് എന്നിവരേയാണ് ആശ്രമത്തിനകത്തുനിന്നും കണ്ടെത്തിയത്.

SUMMARY: Chandigarh: Police on Sunday recovered a bullet-proof vehicle among other items from the Ashram of "godman" Rampal in Barwala town of Hisar district.

Keywords: Sant Rampal, Bullet-proof vehicle, Hisar, Haryana, Special Investigation Team
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia