മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്

 



മുംബൈ: (www.kvartha.com 10.05.2020) മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ആറു മണിയോടെ പടിഞ്ഞാറന്‍ കണ്ടിവാലി പ്രദേശത്താണ് സംഭവം. കെട്ടിടത്തില്‍ താമസിച്ചിരുന്ന 14 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്.

പടിഞ്ഞാറന്‍ കണ്ടിവാലിയിലെ ദാല്‍ജി പണ്ടയിലെ മസ്ജിദിന് സമീപം ഒരു മതില്‍ തകര്‍ന്നുവീണു എന്ന നിലയിലാണ് ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് വിവരം ലഭിച്ചത്. ആദ്യഘട്ടത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ മൂന്നപേരെ പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും പൊലീസും, ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തുകയും രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. അപകടത്തില്‍ മരണം സംഭവിച്ചിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എന്‍ഡിആര്‍എഫ് ഡിജി സത്യനാരായണ പ്രധാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്
Keywords:  Mumbai, News, National, Building Collapse, Injured, hospital, Police, Twitter, NDRF, Building collapses in Mumbai's Kandivali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia