കേന്ദ്രബജെറ്റ് 2022; അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖ, കഴിഞ്ഞ ബജെറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ഉണര്‍വിന് സഹായകമായെന്ന് ധനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) മഹാമാരിയുടെ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവരെ അനുഭവിച്ചവരെ സ്മരിച്ചു കൊണ്ടാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജെറ്റ് തുടങ്ങിയത്. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്.

9.2 ശതമാനം ജിഡിപി വളര്‍ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രബജെറ്റ് 2022; അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖ, കഴിഞ്ഞ ബജെറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ഉണര്‍വിന് സഹായകമായെന്ന് ധനമന്ത്രി

പ്രതിസന്ധികളെ മറികടക്കാന്‍ രാജ്യം സജ്ജമാണെന്നും വാക്‌സിനേഷന്‍ വേഗത കൂടിയത് കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സഹായകമായി. സമ്പദ്രംഗം മെച്ചപ്പെടുന്നു. 60 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ആരോഗ്യമേഖലയും മെച്ചപ്പെട്ട് വരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ലക്ഷം കോടി പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ ആകും. അടുത്ത 25 വര്‍ഷത്തെ വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ബജെറ്റ് 2022. കഴിഞ്ഞ ബജെറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ഉണര്‍വിന് സഹായകമായെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കും. ചരക്ക് നീക്കവും, ജനങ്ങളുടെ യാത്രാ സൗകര്യവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ഇതിനായി ആസൂത്രണം ചെയ്യും. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രോത്സാഹിപ്പിക്കും. വിപണിയെ ശക്തിപ്പെടുത്താന്‍ ഈ നയം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  New Delhi, News, National, Budget, Nirmala Seetharaman, Minister, Budget 2022: India’s GDP growth estimated at 9.2% for FY22, highest amongst all large economies, says FM Nirmala Sitharaman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia