ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമില്ല, ബിഎസ്പി തനിച്ച് മല്‍സരിക്കും: മായാവതി

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 08.12.2015) യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയുമായും സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കില്ല. 403 നിയമസഭ സീറ്റുകളിലേയ്ക്കും പാര്‍ട്ടി സ്വന്തം ചിലവില്‍ മല്‍സരിക്കും.

ബിഎസ്പി ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന അപവാദ പ്രചാരണം സമാജ് വാദി പാര്‍ട്ടി നടത്തുന്നതായും മായാവതി ആരോപിച്ചു. സമാജ് വാദി പാര്‍ട്ടിയാണ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ മായാവതി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. പല ഭാഗത്തും വര്‍ഗീയ കലാപങ്ങള്‍. യുപിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിഎസ്പി അധികാരത്തില്‍ വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് മായാവതി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമില്ല, ബിഎസ്പി തനിച്ച് മല്‍സരിക്കും: മായാവതി


SUMMARY: I want to state it clearly that BSP will not have any alliance with any party. Neither with BJP nor Congress. Our party will contest all 403 seats and we will contest on our own strength,” BSP chief Mayawati told reporters outside Parliament.

Keywords: BSP, BJP, Congress, UP, Election, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia