149 രൂപയ്ക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വിളിക്കാം, 300 എം ബി ഇന്റർനെറ്റ് ഡാറ്റയും! റിലയൻസ് ജിയോയോട് മത്സരിക്കാനുറച്ച് ബി എസ് എൻ എൽ പുതിയ ഓഫറുമായി വരുന്നു

 


മുംബൈ: (www.kvartha.com 07/12/2016) രാജ്യത്തെ ടെലികോം മേഖലയെ ഞെട്ടിച്ച് ബി എസ് എൻ എൽ മൊബൈൽ വരിക്കാർക്കായി 149 രൂപയ്ക്ക് ഒരു മാസം മുഴുവൻ പരിധിയില്ലാതെ വിളിക്കാനുള്ള  ഓഫറുമായി വരുന്നു, 2017 ജനുവരി മുതൽ ഓഫർ നിലവിൽ വരുമെന്നാണ് വിവരം. 

149 രൂപ റീചാർജ്ജ് ചെയ്താൽ 28 ദിവസത്തെ ഫ്രീ അൾ ലിമിറ്റഡ് ലോക്കൽ/എസ് ടി ഡി കോളുകൾക്കുപുറമെ 300 എം ബി ഇന്റർനെറ്റ് ഡാറ്റയും 100 ഫ്രീ ടെക്സ്റ്റ് മെസേജും പ്ലാനിനൊപ്പം നൽകും.
149 രൂപയ്ക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വിളിക്കാം, 300 എം ബി ഇന്റർനെറ്റ് ഡാറ്റയും! റിലയൻസ് ജിയോയോട് മത്സരിക്കാനുറച്ച്  ബി എസ് എൻ എൽ പുതിയ ഓഫറുമായി വരുന്നു

റിലയൻസ് ജിയോയുടെ സൗജന്യ വെൽകം ഓഫർ മാർച്ച് 31 വരെ നീട്ടിയതിനു പിന്നാലെയാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ പുതിയ ഓഫറുകളുമായി രംഗത്തുവരുന്നത്. പുതുവർഷ  സമ്മാനം എന്ന നിലയിലായിരിക്കും ഓഫർ അവതരിപ്പിക്കുക.

2016 സപ്തംബര്‍ അഞ്ചിനാണ് സൗജന്യ വോയ്സ് കോളുകള്‍, 4ജി ഇന്റര്‍നെറ്റ് എന്നീ സേവനങ്ങളുമായി റിലയന്‍സ് ജിയോ എത്തിയത്. 4ജി ഇല്ലെങ്കിലും 3ജി സേവനങ്ങളിൽ പരമാവധി സൗജന്യനിരക്കുകകൾ നൽകി മത്സരിക്കാനാണ് ബി എസ് എൻ എല്ലിന്റെ ശ്രമം. 

അതേസമയം പ്രീപെയ്ഡ് വരിക്കാർക്ക് സൗജന്യ ഓഫറുകൾ പ്രഖ്യാപിച്ചുവെങ്കിലും പോസ്റ്റു പെയ്ഡ് വരിക്കാരുടെ വിവിധ പ്ലാനുകളുടെ പ്രതിമാസ നിരക്ക് കുറക്കുന്ന കാര്യത്തിൽ കമ്പനി ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ല. 

നിലവിൽ വലിയ പ്ലാനുകളിലൊന്നായ 725ൽ ബി എസ് എൽ നെറ്റ് വർക്കിലേക്ക് മാത്രമാണ് സൗജന്യ കോളുകളുള്ളത്. മറ്റുള്ളവയിലേക്ക് മിനിറ്റിന് 40 പൈസ നൽകണം. പ്രതിമാസം 725ഉം ടാക്സുമാണ് ഇതിന് അടക്കേണ്ടത്.

Keywords:  National, BSNL, BSNL Rs. 149 Plan to Offer Unlimited Voice Calls, 300MB Data to Combat Reliance Jio, Voice Call, Offer, Jio
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia