Arrested | ബ്ലംഗ്ലാദേശ് അതിര്‍ത്തിയില്‍ 6.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി; 2 പേരെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ധാക: (www.kvartha.com) ബ്ലംഗ്ലാദേശ് അതിര്‍ത്തിയില്‍ 6.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF) അറസ്റ്റ് ചെയ്തു. രണ്ട് സ്ഥലത്ത് നിന്നായി പിടിച്ചെടുത്തത് 11 കിലോയില്‍ അധികം സ്വര്‍ണമാണ്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്നും ഇത് എവിടെ നിന്ന് എത്തിച്ച സ്വര്‍ണമാണെന്ന് ഉടന്‍ കണ്ടെത്തുമെന്നും ബിഎസ്എഫ് അറിയിച്ചു.

ബംഗ്ലാദേശില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് മടങ്ങുകയായിരുന്ന ട്രകാണ് സൈന്യം ആദ്യം തടഞ്ഞത്. ഡ്രൈവറുടെ സീറ്റിന് പിന്നില്‍ നിന്ന് കറുത്ത തുണിയില്‍ പൊതിഞ്ഞ വലിയ പാകറ്റില്‍ നിന്ന് 70 സ്വര്‍ണ ബിസ്‌കറ്റുകളും മൂന്ന് സ്വര്‍ണക്കട്ടികളും കണ്ടെത്തി. ബിഎസ്എഫ് എല്ലാ സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്ത ശേഷം ട്രക് ഡ്രൈവറായ ജോയ്പൂര്‍ സ്വദേശി രാജ് മണ്ഡലി(26)നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Arrested | ബ്ലംഗ്ലാദേശ് അതിര്‍ത്തിയില്‍ 6.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി; 2 പേരെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്

മറ്റൊരു സംഭവത്തില്‍, ജയന്തിപൂരില്‍ നിന്നാണ് ബിഎസ്എഫിന്റെ 158 ബറ്റാലിയന്‍ സൈനികര്‍ മോടോര്‍ സൈക്കിള്‍ യാത്രക്കാരനില്‍ നിന്ന് 466.62 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തത്. മറൂബ് മണ്ഡല്‍ (36) ആണ് പിടിയിലായത്.

Keywords:  News, National, Arrest, Arrested, BSF Jawans, Smuggling, Custody, Gold, BSF arrests two Indian smugglers with Rs 6.15 crore gold.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia