'മോഡി ഭാര്യയെ ഉപേക്ഷിച്ചത് രാജ്യത്തിനുവേണ്ടി'

 



അഹമ്മദാബാദ്: വിവാഹിതനാണെന്ന് വ്യക്തമാക്കി രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന നരേന്ദ്ര മോഡിയുടെ രക്ഷയ്ക്ക് സഹോദരനെത്തി. ട്വിറ്ററിലൂടെ കടുത്ത ഭാഷയിലാണ് മോഡിയുടെ തുറന്നുപറച്ചിലിനോട് ജനങ്ങള്‍ പ്രതികരിക്കുന്നത്. ഭാര്യയെ നോക്കാന്‍ കഴിയാത്ത മോഡി എങ്ങനെ രാജ്യത്തെ സ്ത്രീകളുടെ മാനം കാക്കുമെന്നായിരുന്നു ഒരു ട്വിറ്ററിയുടെ ചോദ്യം.

ട്വിറ്ററിലും ഫേസ്ബുക്കിലും മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി സഹോദരന്‍ സോംഭായ് ദാമോദര്‍ മോഡി രംഗത്തെത്തിയത്. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മോഡി ജശോധബെന്നിനെ വിവാഹം കഴിച്ചതെന്നും അന്ന് മോഡിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ സമയം കുടുംബം പട്ടിണിയിലും കഷ്ടപ്പാടിലുമായിരുന്നു. വിദ്യാഭ്യാസമില്ലാത്തവരായിരുന്നു കുടുംബത്തിലുണ്ടായിരുന്നത്. മോഡിയുടെ കഴിഞ്ഞകാലത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍ അദ്ദേഹത്തെ വിലയിരുത്തരുതെന്നും സഹോദരന്‍ പറഞ്ഞു.

'മോഡി ഭാര്യയെ ഉപേക്ഷിച്ചത് രാജ്യത്തിനുവേണ്ടി'രാജ്യത്തിനുവേണ്ടി കുടുംബത്തെ ഉപേക്ഷിയാളാണ് മോഡിയെന്നും സോംഭായ് കൂട്ടിച്ചേര്‍ത്തു. വഡോദര ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോഴാണ് ജശോധബെന്‍ തന്റെ ഭാര്യയാണെന്ന് മോഡി വ്യക്തമാക്കിയത്. പത്രികയില്‍ ഭാര്യയുടെ പേരായി ജശോധബെന്നിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ബ്രഹ്മന്‍വഡയില്‍ സ്‌കൂള്‍ അധ്യാപികയാണ് ജശോധബെന്‍.

SUMMARY: Sombhai also said that Modi had 'given up family for the country's service' and appealed to voters to not judge Modi on the basis of his past. In his nomination form for the Vadodara Lok Sabha seat, which he filed amid much fanfare on Wednesday, he entered the name of Jashodaben as his wife.

Keywords: Narendra Modi, Jashodaben, Vadodara, Nomination form,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia