Fined | 'ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് വീഡിയോ ചിത്രീകരിച്ചു'; വധുവിന് 16,500 രൂപ പിഴ

 


ലക്‌നൗ: (www.kvartha.com) ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് വീഡിയോ ചിത്രീകരിച്ചുവെന്ന സംഭവത്തിന് പിന്നാലെ വധുവിന് പിഴ വിധിച്ച് വാഹന വകുപ്പ്. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം നടന്നത്. 16,500 രൂപയാണ് യുവതിക്ക് പിഴ നല്‍കേണ്ടി വന്നത്. 

തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതി വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്. ഏതാനും ദിവസം മുന്‍പാണ് വീഡിയോ ഷൂട് ചെയ്തതെന്ന് റിപോര്‍ടുകള്‍ പറയുന്നു. ഓടുന്ന കാറിന്റെ ബോണറ്റില്‍, വിവാഹ വസ്ത്രത്തിലിരിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

Fined | 'ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് വീഡിയോ ചിത്രീകരിച്ചു'; വധുവിന് 16,500 രൂപ പിഴ

അതേസമയം വധുവിന്റ വേഷത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂടര്‍ ഓടിക്കുന്ന വീഡിയോയും ഇവരുടെ അകൗണ്ടിലുണ്ടായിരുന്നു. ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂടര്‍ ഓടിച്ചതിന് 1500 രൂപയും പിഴയിട്ടു.

Keywords: UP, News, Prayagraj, National, Car, Ride, Fine, Bonnet, Bride, Bride rides on car bonnet, gets fined Rs 16,500 by cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia