ലോക് ഡൗണ്‍ ലംഘിച്ച് വിവാഹം; വധൂവരന്‍മാര്‍ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍
Apr 18, 2020, 14:15 IST
അഹമ്മദാബാദ്: (www.kvartha.com 18.04.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ ലംഘിച്ച് ഗുജറാത്തില്‍ വിവാഹച്ചടങ്ങ്. സംഭവത്തില്‍ വധൂവരന്മാരടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നവ്‌സാരി പൊലീസ് ക്ഷേത്രത്തില്‍വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരുകൂട്ടം ആളുകള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
തുടര്‍ന്നാണ് നിയന്ത്രണം മറികടന്ന് വിവാഹച്ചടങ്ങ് നടത്തിയ 14 പേരെ അറസ്റ്റ് ചെയ്തതെന്ന് നവസാരി പോലീസ് സൂപ്രണ്ട് ഗിരീഷ് പാണ്ഡ്യ വ്യക്തമാക്കി. ലോക് ഡൗണ്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടി സ്ഥീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Keywords: Ahmedabad, News, National, Marriage, COVID19, Police, Lockdown, Arrest, Arrested, Violating, Bride, groom among 14 people arrested in Gujarat for violating lockdown norms

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.