Internet Shutdown | അതിര്‍ത്തി തര്‍ക്കം; മേഘാലയില്‍ ഏര്‍പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍ കൂടി നീട്ടി

 


ഷിലോങ്: (www.kvartha.com) അസം-മേഘാലയ അതിര്‍ത്തിയിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഘാലയില്‍ ഏര്‍പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍ കൂടി നീട്ടി. സംസ്ഥാന സര്‍കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വാട്‌സ്ആപ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴി സംസ്ഥാനത്തെ ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപോര്‍ട് അനുസരിച്ചാണ് നടപടി.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നേരത്തെ വിലക്ക് ഏര്‍പെടുത്തിയിരുന്നു. ജയന്തിയാ ഹില്‍സ്, ഈസ്റ്റ് ജയന്തിയാ ഹില്‍സ്, ഈസ്റ്റ് ഖാസി ഹില്‍സ്, റി - ഭോയ്, ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത് വെസ്റ്റ് ഖാസി ഹില്‍സ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് വിലക്ക് തുടരാന്‍ സര്‍കാര്‍ തീരുമാനിച്ചത്.

Internet Shutdown | അതിര്‍ത്തി തര്‍ക്കം; മേഘാലയില്‍ ഏര്‍പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍ കൂടി നീട്ടി

അക്രമികള്‍ ട്രാഫിക് ബൂതും സിറ്റി ബസും ഉള്‍പെടെ മൂന്ന് പൊലീസ് വാഹനങ്ങള്‍ കത്തിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകുന്നേരം മേഘാലയയുടെ തലസ്ഥാനമായ ഷിലോങില്‍ സംഘര്‍ഷം വ്യാപിച്ചത്. നവംബര്‍ 22 ന് അസം-മേഘാലയ അതിര്‍ത്തിയില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ചില ഗ്രൂപുകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. മേഘാലയയില്‍ നിന്നുള്ള അഞ്ച് പേരും അസം ഫോറസ്റ്റ് ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥനുമുള്‍പെടെ ആറുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

Keywords: News, National, Internet, Ban, Border, Border Dispute: Meghalaya Extends Internet Shutdown For Another 48 Hours.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia