ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹരിയാന ആഭ്യന്തര സഹമന്ത്രി ഗോപാല്‍ ഗോയല്‍ കാണ്ഡ രാജിവച്ചു. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ഗോപാല്‍ കാണ്ഡയാണെന്ന് എയര്‍ഹോസ്റ്റസ് ദീപിക ശര്‍മ്മ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഗോപാല്‍ കാണ്ഡയുടെ ഉടമസ്ഥതിയിലുണ്ടായിരുന്ന എം ഡി എല്‍ ആര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്നു ദീപിക ശര്‍മ്മ. ഒരു മാസം മുന്‍പാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിന്നും ദീപിക ശര്‍മ്മ രാജിവച്ചത്. രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ ഗോപാല്‍ കാണ്ഡ എന്റെ വിശ്വാസം തകര്‍ത്തു എന്ന് കുറ്റപ്പെടുത്തിയിരുന്നു.
അന്വേഷണത്തില്‍ നിഷ്പക്ഷത ഉറപ്പുവരുത്താനായിട്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്ന് ഗോപാല്‍ കാണ്ഡ വ്യക്തമാക്കി. ദീപിക ശര്‍മ്മയുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ല. എന്തിനുവേണ്ടിയാണ് ദീപിക ആത്മഹത്യ ചെയ്തതെന്ന് അറിയില്ല. ദീപികയുടെ മരണത്തില്‍ തനിക്ക് ദുഖമുണ്ടെന്നും കാണ്ഡ പറഞ്ഞു. നീതിന്യായത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം പുറത്തുവരുമെന്നും കാണ്ഡ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയതിനുശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 306ം വകുപ്പാണ് ഗോപാല്‍ കാണ്ഡയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പില്‍ ജാമ്യം അനുവദനീയമല്ല. ദീപിക ശര്‍മ്മയുടെ ഡയറിയും മറ്റ് ഓഫീസ് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
English Summery
Haryana Minister of State for Home Gopal Goyal Kanda resigned today evening after he was booked by the police for “abetment to suicide” over the death of a former employee in Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.