നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നു; ജന്മദിനവും വിവാഹവും ഇനി മെട്രോ കോച്ചില്‍ ആഘോഷിക്കാം
Feb 13, 2020, 12:17 IST
ലക്‌നൗ: (www.kvartha.com 13.02.2020) നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നു. ജന്മദിനവും വിവാഹവും ഇനി മെട്രോ കോച്ചില്‍ ആഘോഷിക്കാം. മണിക്കൂറിന് 5000 രൂപ മുതല്‍ 10,000 രൂപ വരെ മാത്രമാണ് ചെലവ്. ഇതിലൂടെ നോയിഡ മെട്രോ റെയിലിനും വരുമാനമാകുകയും അതോടൊപ്പം ആഘോഷത്തിന് ഒരു പുതുമയുമാകുമിതെന്നും മെട്രോ റെയില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ പി ഡി ഉപാധ്യായ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കി.
ട്രെയിന്റെ പ്രവര്‍ത്തന സമയത്തും അല്ലാത്തപ്പോഴും ആഘോഷം സംഘടിപ്പിക്കാവുന്നതാണ്. ആഘോഷങ്ങള്‍ക്കായി നാലു കോച്ചുകള്‍ വരെ ബുക്ക് ചെയ്യാം. 15 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കി ബുക്ക് ചെയ്യേണ്ടതാണ്. ട്രെയിന്‍ ഓടാത്ത സമയമായ രാത്രി 11 മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാകും നിര്‍ത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക. അതിഥികളുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായാണ് ആഘോഷത്തിന് അവസരമുള്ളത്.
ഓടുന്ന മെട്രോയില്‍ അലങ്കാരങ്ങളില്ലാത്ത കോച്ച്-8000 രൂപ
നിര്‍ത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളില്ലാത്ത കോച്ച്-5000 രൂപ
ഓടുന്ന മെട്രോയില്‍ അലങ്കാരങ്ങളുള്ള കോച്ച്-10,000 രൂപ
നിര്‍ത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളുള്ള കോച്ച്-7000 രൂപ.
തിരിച്ചുലഭിക്കുന്ന സെക്യൂരിറ്റിയായി 20,000 രൂപയും നല്‍കണം.
Keywords: Lucknow, News, National, Metro, Marriage, Birthday, Birthday Celebration, Celebration, Train, Book coaches on Metro for birthday, pre-wedding celebrations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.