ബോംബ് സ്‌ഫോടനങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും, ഇതിലെന്താണ് പുതുമ: യാസീന്‍ ഭട്കല്‍
Aug 30, 2013, 12:58 IST
പാറ്റ്‌ന/ഡല്‍ഹി: 'ബോംബ് സ്‌ഫോടനങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും, ഇതിലെന്താണ് പുതുമ? കഴിഞ്ഞ ദിവസം ബീഹാര്‍നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടികൂടിയ യാസീന്‍ ഭട്കലിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടയിലാണ് അയാള്‍ ഈ അക്രോശം നടത്തിയത്. "Dhamaake to hote hi rahte hain, isme naya kya hai (bombs go off all the time, what's new?) ബീഹാറില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് കൊണ്ടുപോകാനുള്ള അനുമതിക്കായി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മോതിഹരി കോടതിയില്‍ ഹാജരാക്കുന്നതിനിടയിലാരുന്നു യാസീന്റെ ജല്പനം.
വളരെ വൈകിയാണ് യാസീനെ പോലീസ് പാറ്റ്‌നയിലെത്തിച്ചത്. ബീഹാര്‍ മിലിട്ടറി പോലീസിന്റെ കനത്ത സുരക്ഷയിലാണ് യാസീന്‍. പ്രത്യേക വിമാനത്തില്‍ എന്‍.ഐ.എ യാസീന്‍ ഭട്കലിനെ ഇന്ന് (വെള്ളിയാഴ്ച) ഡല്‍ഹിയിലെത്തിക്കുമെന്നാണ് റിപോര്‍ട്ട്.
യാസീന്‍ ഭട്കലിനൊപ്പം അസദുല്ല അഖ്തര്‍ എന്നയാള്‍ കൂടി അറസ്റ്റിലായിരുന്നു. അറസ്റ്റിലാകുമ്പോള്‍ താന്‍ യുനാനി ഡോക്ടറാണെന്നാണ് യാസീന്‍ പോലീസിനോട് പറഞ്ഞത്. ബുധനാഴ്ച രാത്രി പൊഖാറ എന്ന സ്ഥലത്തുനിന്നുമാണ് ലോക്കല്‍ പോലീസാണ് യാസീനെ അറസ്റ്റ് ചെയ്തത്. പിന്നീട് റക്‌സൗള്‍ ബോര്‍ഡറിലെ ചെക്ക് പോസ്റ്റില്‍ കാത്തുനിന്ന എന്‍.ഐ.എ, ഐബി ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഇയാളെ കൈമാറുകയായിരുന്നു.
ഐബിയുടെ ചാരന്‍ മുഖേനയാണ് യാസീന്റെ സെല്‍ ഫോണ്‍ നമ്പര്‍ ഐബിക്ക് ലഭിച്ചത്. നേപ്പാളില്‍ നിന്ന് ബീഹാറിലേയ്ക്കും തിരിച്ചുമുള്ള ഇയാളുടെ യാത്രകള്‍ കഴിഞ്ഞ ആറ് മാസമായി സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു ഐബി. ഐബിയുടെ നീക്കങ്ങള്‍ക്ക് നേപ്പാള്‍ പോലീസ് എല്ലാ സഹായവും നല്‍കി. ഒടുവിലാണ് പൊഖാറയിലെ വസതിയില്‍ നിന്നും യാസീനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ തന്റെ വ്യക്തിത്വം മറയ്ക്കാന്‍ യാസീന്‍ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമായി. തന്റെ പേര് യാസീന്‍ ഭടകല്‍ എന്നാണെന്ന് അയാള്‍ വെളിപ്പെടുത്തുകയും ചെയ്തു.
SUMMARY: Patna/New Delhi: Yasin Bhatkal, the Indian Mujahideen mastermind, is remorseless. On Thursday afternoon, when he was produced before a Motihari court in Bihar for transit remand, the bomber shouted: "Dhamaake to hote hi rahte hain, isme naya kya hai (bombs go off all the time, what's new?)
Keywords: National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.