SWISS-TOWER 24/07/2023

മകനെ വളര്‍ത്തേണ്ടത് അച്ഛനും അമ്മയും; 12 വയസുകാരനായ മകനെ താന്‍ തന്നെ വളര്‍ത്തുമെന്ന മുത്തശ്ശിയുടെ വാശി അവസാനിപ്പിച്ച് കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 05.03.2021) മകളുടെ മകനെ താന്‍ തന്നെ വളര്‍ത്തുമെന്ന മുത്തശ്ശിയുടെ വാശി അവസാനിപ്പിച്ച് മുംബൈ കോടതി. 2019ല്‍ രോഗബാധിതയായപ്പോഴാണ് 12 വയസുകാരായ മകനൊപ്പം യുവതി അവരുടെ അമ്മയുടെ വീട്ടിലെത്തിയത്. സുഖപ്പെട്ട ശേഷം മകനൊപ്പം യുവതി മടങ്ങാനൊരുങ്ങിയെങ്കിലും കോവിഡ് കാരണം തടസപ്പെട്ടു. 2020 മെയ് മാസത്തില്‍ അമ്മ മാത്രം മടങ്ങി. 
Aster mims 04/11/2022

പിന്നീട് തന്റെ മകനെ കൂട്ടിക്കൊണ്ടുവരാന്‍ എത്തിയപ്പോള്‍ മുത്തശ്ശി സമ്മതിച്ചില്ല. തുടര്‍ന്ന് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മുത്തശ്ശിയും കൊച്ചുമകനും തമ്മില്‍ സവിശേഷ ബന്ധമുണ്ടെങ്കിലും, മക്കളും മാതാപിതാക്കളുമായുള്ള സ്വാഭാവിക ബന്ധത്തിനു പകരമാകില്ലെന്ന് കോടതി വ്യക്തമാക്കി. പൂനെ നിവാസികളായ ദമ്പതികളാണ് മകനെ തിരികെക്കിട്ടാന്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തത്. 

മകനെ വളര്‍ത്തേണ്ടത് അച്ഛനും അമ്മയും; 12 വയസുകാരനായ മകനെ താന്‍ തന്നെ വളര്‍ത്തുമെന്ന മുത്തശ്ശിയുടെ വാശി അവസാനിപ്പിച്ച് കോടതി

Keywords:  Mumbai, News, National, Court, COVID-19, Court Order, Bombay HC directs grandmom to hand over kid to parents
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia