Bomb Thrown | മണിപ്പൂരില്‍ ബിജെപി വനിതാ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി
Jun 9, 2023, 16:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ ബിജെപി വനിതാ എംഎല്‍എ സൊറായി സാം കെബി ദേവിയുടെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. കുക്കി-മെയ്‌തെയ് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ബൈകിലെത്തിയ അക്രമി സംഘം എംഎല്‍എയുടെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് ബോംബ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
വന്‍ സ്‌ഫോടനത്തില്‍ കുഴി രൂപപ്പെട്ടു. ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. അതേസമയം മണിപ്പൂരില്‍ കലാപം തുടങ്ങിയതിന് പിന്നാലെ മറ്റൊരു ബിജെപി എംഎല്‍എയെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.
വുംഗ്സാഗിന്‍ വാള്‍ട്ടെ എന്ന എംഎല്‍എയാണ് മെയ് നാലിന് മറ്റൊരു ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കേറ്റ അദ്ദേഹത്തിന് ഓര്‍മശക്തി നഷ്ടമായെന്നും ആരോഗ്യനില വീണ്ടെടുക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നുമാണ് വിവരം.
Keywords: Manipur, News, National, BJP, Bomb Thrown, Residence, Bomb Thrown At Manipur BJP MLA's Residence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

