മണ്ണൊലിപ്പ്; ഗംഗാ നദീതടത്തില്‍ സംസ്കരിച്ച മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിനടക്കുന്നു
May 31, 2021, 13:05 IST
ADVERTISEMENT
ലക്നൗ: (www.kvartha.com 31.05.2021) യുപി ഉന്നാവിലെ ബുക്സറില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗംഗാ നദീതടത്തില്‍ സംസ്കരിച്ച മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിനടക്കുന്നു. ശ്മശാനത്തിലെ സ്ഥല പരിമിതിയെ തുടര്‍ന്നായിരുന്നു മൃതദേഹങ്ങള്‍ നദീ തടത്തില്‍ സംസ്കരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നദിയിലെ ജലനിരപ്പ് 40-45 സെന്റിമീറ്ററോളം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്ന് തീരത്തെ മണ്ണിടിഞ്ഞിരുന്നു.
ആഴത്തില്‍ കുഴിയെടുത്ത് സംസ്കരിക്കാതിരുന്ന മൃതദേഹങ്ങളില്‍ ചിലത് ഇതോടെ ജലോപരിതലത്തിലേക്ക് എത്തുകയായിരുന്നു. ബിഗാപൂരിലെ ബുക്സാര്‍ ശ്മശാനത്തിലെ സ്ഥലപരിമിതി മൂലം ഈ മാസം ആദ്യം നൂറ് കണക്കിന് മൃതദേഹങ്ങള്‍ നദിതീരത്തെ മണലില്‍ അടക്കം ചെയ്തിരുന്നു.
Keywords: Lucknow, News, National, Dead Body, River, Erosion, Riverbank, Bodies buried in sand along riverbank begin floating in Ganga due to erosion
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

