ബിഎംഡബ്ല്യൂ മരത്തിലിടിച്ച് മൂന്ന് കഷണമായി; രണ്ടുപേര്‍ മരിച്ചു

 


ADVERTISEMENT

ലുധിയാന: (www.kvartha.com 27.10.2014) ബിഎം ഡബ്ല്യൂ കാര്‍ മരത്തിലിടിച്ച് മൂന്ന് കഷണമായി. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണം വിട്ട കാര്‍ റോഡ് സൈഡിലെ മരത്തിലിടിക്കുകയായിരുന്നു.

സരഭ നഗര്‍ റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗഗന്‍ ഷര്‍മ്മ, രജ്ജത് ദുഅ എന്നിവര്‍ കൊല്ലപ്പെട്ടു. കാറിന്റെ ഉടമയായ ധനി രാം എന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിഎംഡബ്ല്യൂ മരത്തിലിടിച്ച് മൂന്ന് കഷണമായി; രണ്ടുപേര്‍ മരിച്ചുഅപകടത്തിനിരയായ മൂന്ന് പേരും 25നും 27നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

SUMMARY: LUDHIANA: Two people were killed while another was critically injured when their BMW car veered off the road and hit a road side tree on Sunday.

Keywords: Ludhiana, Punjab, BMW, car, Hit, Tree, Accidental death, Accident,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia