'അധ്യാപക യോഗ്യതാ പരീക്ഷക്കിടെ ചെരിപ്പിനുള്ളില്‍ ബ്ലൂടൂത് ഒളിച്ചുകടത്തി കോപിയടിക്കാന്‍ ശ്രമം'; 5 പേര്‍ പിടിയില്‍

 


ADVERTISEMENT

ജയ്പുര്‍: (www.kvartha.com 26.09.2021) അധ്യാപക യോഗ്യതാ പരീക്ഷക്കിടെ ചെരിപ്പിനുള്ളില്‍ ബ്ലൂടൂത് ഒളിച്ചുകടത്തി കോപിയടിക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിലായതായി പൊലീസ്. രാജസ്ഥാന്‍ എലിജിബിലിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീചേഴ്സ് (ആര്‍ഇഇടി) പരീക്ഷക്കിടെയാണ് സംഭവം. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടെ നടന്ന പരീക്ഷക്കിടെ നടന്ന പരിശോധനയിലാണ് സംഘം പിടിയിലായത്. 
Aster_MIMS

പരീക്ഷക്കെത്തിയ മൂന്നു പേരും, ഇവരെ സഹായിക്കാനായി എത്തിയ രണ്ടു പേരെയുമാണ് അധികൃതര്‍ പിടിച്ചത്. ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ബ്ലൂടൂത് ഉപകരണങ്ങള്‍ പിടികൂടിയെന്നും ബികാനീര്‍ പൊലീസ് പറയുന്നു. മൊബൈല്‍ സിം കാര്‍ഡും ബ്ലൂട് ഉപകരണങ്ങളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ഹൈടെക് പരീക്ഷാര്‍ഥികളില്‍ നിന്നും കണ്ടെടുത്തു. ഇവരെ കൂടുതല്‍ ചോദ്യംചെയ്യുമെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

'അധ്യാപക യോഗ്യതാ പരീക്ഷക്കിടെ ചെരിപ്പിനുള്ളില്‍ ബ്ലൂടൂത് ഒളിച്ചുകടത്തി കോപിയടിക്കാന്‍ ശ്രമം'; 5 പേര്‍ പിടിയില്‍

Keywords:  Jaipur, News, National, Examination, Teachers, Police, ‘Bluetooth Chappals’, How Some Tried To Cheat In Top Rajasthan Exam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia