'അധ്യാപക യോഗ്യതാ പരീക്ഷക്കിടെ ചെരിപ്പിനുള്ളില്‍ ബ്ലൂടൂത് ഒളിച്ചുകടത്തി കോപിയടിക്കാന്‍ ശ്രമം'; 5 പേര്‍ പിടിയില്‍
Sep 26, 2021, 18:42 IST
ജയ്പുര്‍: (www.kvartha.com 26.09.2021) അധ്യാപക യോഗ്യതാ പരീക്ഷക്കിടെ ചെരിപ്പിനുള്ളില്‍ ബ്ലൂടൂത് ഒളിച്ചുകടത്തി കോപിയടിക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിലായതായി പൊലീസ്. രാജസ്ഥാന്‍ എലിജിബിലിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീചേഴ്സ് (ആര്‍ഇഇടി) പരീക്ഷക്കിടെയാണ് സംഭവം. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടെ നടന്ന പരീക്ഷക്കിടെ നടന്ന പരിശോധനയിലാണ് സംഘം പിടിയിലായത്.
പരീക്ഷക്കെത്തിയ മൂന്നു പേരും, ഇവരെ സഹായിക്കാനായി എത്തിയ രണ്ടു പേരെയുമാണ് അധികൃതര്‍ പിടിച്ചത്. ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ബ്ലൂടൂത് ഉപകരണങ്ങള്‍ പിടികൂടിയെന്നും ബികാനീര്‍ പൊലീസ് പറയുന്നു. മൊബൈല്‍ സിം കാര്‍ഡും ബ്ലൂട് ഉപകരണങ്ങളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ഹൈടെക് പരീക്ഷാര്‍ഥികളില്‍ നിന്നും കണ്ടെടുത്തു. ഇവരെ കൂടുതല്‍ ചോദ്യംചെയ്യുമെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: Jaipur, News, National, Examination, Teachers, Police, ‘Bluetooth Chappals’, How Some Tried To Cheat In Top Rajasthan Exam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.