ചെന്നൈ സ്‌ഫോടനക്കേസ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ ബാംഗ്ലൂര്‍ സിസിടിവി ദൃശ്യങ്ങളിലും

 


ചെന്നൈ: ചെന്നൈ ഇരട്ട സ്‌ഫോടനക്കേസിന് വഴിത്തിരിവാകാവുന്ന തെളിവ് കേസന്വേഷിക്കുന്ന സംഘത്തിന് ലഭിച്ചു. ചെന്നൈ സ്‌ഫോടനക്കേസ് പ്രതിയെന്ന സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ബാംഗ്ലൂര്‍ റെയില്‍ വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്.

തൂവാല കൊണ്ട് മുഖം പാതി മറച്ച് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നയാളും ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഓടിയ ആളും ഒന്നാണെന്നാണ് പോലീസിന്റെ നിഗമനം.

ചെന്നൈ സ്‌ഫോടനക്കേസ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ ബാംഗ്ലൂര്‍ സിസിടിവി ദൃശ്യങ്ങളിലും
സ്‌ഫോടനമുണ്ടാകുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ ഓടുന്നതിന്റെ ദൃശ്യങ്ങളാണ് ചെന്നൈ സ്റ്റേഷനിലെ സിസിടിവിയിലുള്ളത്. സ്‌ഫോടനം നടന്ന ട്രെയിനിന്റെ കോച്ച് എസ്3യില്‍ നിന്നുമാണ് ഇയാള്‍ ഇറങ്ങി ഓടിയത്. എസ് 4, എസ് 5 എന്നീ കോച്ചുകളിലാണ് സ്‌ഫോടനമുണ്ടായത്.

SUMMARY: Chennai,: In what could be an initial breakthrough in the probe into twin blasts in a train, a man who hurriedly got down from it here has been spotted wearing a handkerchief to mask his face in CCTV footages of Bangalore railway station, police sources said on Saturday.

Keywords: Bangalore blast, Bangalore-Guwahati train blast, Chennai, Bangalore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia