വീണ്ടും വൈദ്യുതി നിലച്ചു; 19 സംസ്ഥാനങ്ങള്‍ ഇരുട്ടിലാകും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വീണ്ടും വൈദ്യുതി നിലച്ചു; 19 സംസ്ഥാനങ്ങള്‍ ഇരുട്ടിലാകും
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും വൈദ്യുതി വിതരണം നിലച്ചു. ഇപ്രാവശ്യം വൈദ്യുതി പ്രതിസന്ധി 19 സംസ്ഥാനങ്ങളെ ബാധിക്കുമെന്നാണ്‌ റിപോര്‍ട്ട്.

വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന്‌ ഡല്‍ഹി, കൊല്‍ക്കത്ത മെട്രോ ട്രെയിനുകളുടെ പ്രവര്‍ത്തനം നിലച്ചു. വടക്കുകിഴക്ക് ഭാഗങ്ങളിലെ ഗ്രിഡുകളുടെ തകരാറാണ്‌ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. രാജസ്ഥാന്‍., യുപി എന്നീ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി സംസ്ഥാനങ്ങള്‍ എടുക്കുന്നതാണ്‌ ഗ്രിഡുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്. 

വടക്കന്‍ സംസ്ഥാനങ്ങളില്‍ ഏതാണ്ട് 300ഓളം ട്രെയിനുകള്‍ റദ്ദാക്കി. വൈദ്യുതി പ്രതിസന്ധി 600 മില്യണ്‍ ജനങ്ങളുടെ ജീവിതത്തെയാണ്‌ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ചൊ­വ്വാഴ്ച രാത്രിയോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ്‌ അധികൃതര്‍.

Keywords:  New Delhi, Electricity, Kolkata, National, Current
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script