SWISS-TOWER 24/07/2023

കള്ളപ്പണം: സര്‍ക്കാര്‍ മൂന്ന് വ്യക്തികളുടെ പേരുകള്‍ വെളിപ്പെടുത്തും

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 27.10.2014) കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന നിലപാടില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍ തിങ്കളാഴ്ച (ഇന്ന്) സത്യവാങ്മൂലം സമര്‍പ്പിക്കും. വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്ന മൂന്ന് വ്യക്തികളുടെ പേരുകള്‍ ഇന്ന് (തിങ്കളാഴ്ച) കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലാകും പേരുകള്‍ ഉള്‍പ്പെടുത്തുക.
കള്ളപ്പണം: സര്‍ക്കാര്‍ മൂന്ന് വ്യക്തികളുടെ പേരുകള്‍ വെളിപ്പെടുത്തും
ഇന്ത്യക്കാര്‍ വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണങ്ങള്‍ തിരികെ ഇന്ത്യയിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ വിഷയത്തോടടുത്തപ്പോള്‍ യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന അതേ നിലപാടുകളാണ് മോഡി സര്‍ക്കാരും കൈക്കൊണ്ടത്.

SUMMARY: New Delhi: The government may on Monday file an additional affidavit in the Supreme Court over black money issue stating clarification on its earlier stand of not revealing the names of those account holders who have deposited money in foreign banks.

Keywords: Black Money, Modi Govt, Supreme Court of India,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia