വാക്സിനേഷന് കൂട്ടായ ഉത്തരവാദിത്തം, ബ്ലാക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളി: പ്രധാനമന്ത്രി നരേന്ദ്ര മോദി
May 21, 2021, 13:03 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.05.2021) വാക്സിനേഷന് കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണെന്നും വാക്സിനേഷന് കൂട്ടായ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്തിലധികം സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച ബ്ലാക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്നും മോദി പറഞ്ഞു.
24 മണിക്കുറിനിടെ 2,59,591 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളില്‍ 4,209 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 2,91,331 ആയി. ഇതുവരെ 2,60,31,991 കോവിഡ് കേസുകളാണ് രാജ്യത്ത് റിപോര്‍ട് ചെയ്തത്. 30,27,925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Keywords: New Delhi, News, National, Prime Minister, Narendra Modi, Vaccine, COVID-19, Black Fungus A New Challenge, We Must Be Prepared, Says PM
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

