ഡല്‍ഹിയില്‍ അമിത് ഷായുടെ പദ്ധതികള്‍ പാളും; ബിജെപിയില്‍ 'ബേദി കലാപം'
Jan 21, 2015, 22:03 IST
ന്യൂഡല്‍ഹി: (www.kvartha.com 21/01/2015) 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയങ്ങള്‍ തുടര്‍ന്ന് നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ഇതുവരെ ഭാരതീയ ജനത പാര്‍ട്ടി. എന്നാല്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ആ സന്തോഷത്തിന് വിഘാതമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കിരണ്‍ ബേദിയെ പാര്‍ട്ടിയില്‍ എടുത്തതും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതും നേതാക്കളേയും അണികളേയും ഒരുപോലെ പ്രകോപിതരാക്കി. ഇതില്‍ ഡല്‍ഹി ബിജെപി പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായയും ഉള്‍പ്പെടുന്നു എന്നത് പ്രതിഷേധത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു.
ഇതുവരെ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്തതിന് ശിഖ റായും അനുയായികളുമായിരുന്നു പ്രക്ഷോഭം നടത്തിയിരുന്നത്. ഇപ്പോള്‍ സതീഷ് ഉപാദ്ധ്യായയും ശിഖ റായ്‌ക്കൊപ്പമാണ്. ഇദ്ദേഹത്തിനും പാര്‍ട്ടി ടിക്കറ്റ് ലഭിച്ചിട്ടില്ല.
മാല്‍ വിയ നഗറില്‍ നിന്നും മല്‍സരിക്കണമെന്ന ആഗ്രഹം ഉപാദ്ധ്യായ നേരത്തേ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായതിനാല്‍ ഭാരിച്ച ഉത്തരവാദിത്വം ഇദ്ദേഹത്തിനുണ്ടെന്ന് കാണിച്ചാണ് ബിജെപി ടിക്കറ്റ് നിഷേധിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ബിജെപി നേതാവ് ജെപി നദ്ദയും ആവര്‍ത്തിച്ചു. നേരത്തേ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ഇക്കാര്യം പറഞ്ഞിരുന്നു.
SUMMARY: As the BJP, which had a dream run in 2014 winning a series of elections including the Lok Sabha polls, makes yet another pitch to win Delhi after over 16 years, it is plagued by various voices of dissent including that of the supporters of state BJP chief, Satish Upadhyay.
Keywords: BJP, Satheesh Upadhyay, President, Kiren Bedi, CM Candidate,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.