ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 450 സീറ്റുകളില്‍ മല്‍സരിക്കും: രാജ്‌നാഥ് സിംഗ്

 


ചെന്നൈ: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 450 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. 272 സീറ്റുകളില്‍ വിജയിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നിഷേധവോട്ടിനെ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ഇലക്ഷന്‍ കമ്മീഷന്‍ ചര്‍ച്ചനടത്തണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യങ്ങളും പാര്‍ട്ടി ആലോചിച്ചുവരികയാണ്. തമിഴ്‌നാട്ടില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് രാജ്‌നാഥ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിവാദ ഓര്‍ഡിനന്‍സിനെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ യുപിഎ സര്‍ക്കാരിനെക്കുറിച്ചും രാഹുല്‍ ഗാന്ധിയോട് ചോദിക്കൂവെന്നായിരുന്നു രാജ്‌നാഥിന്റെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 450 സീറ്റുകളില്‍ മല്‍സരിക്കും: രാജ്‌നാഥ് സിംഗ് SUMMARY: Chennai: BJP president Rajnath Singh Friday said his party plans to contest around 450 Lok Sabha seats in the 2014 General Elections and targets to win around 272 -- so as to form the next central government on its own.

Keywords: New Delhi, L.K. Advani, Narendra Modi, Prime Minister, Gujarat, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia