SWISS-TOWER 24/07/2023

ബിജെപി വരാണസിയെ തീവ്രവാദവല്‍ക്കരിക്കുന്നു, ജനങ്ങള്‍ വോട്ട് ചെയ്യാന്‍ ഭയക്കുന്നു: കേജരിവാള്‍

 


ADVERTISEMENT

വരാണസി: ബിജെപി വരാണസിയെ തീവ്രവാദവല്‍ക്കരിക്കുന്നതായി എ.എ.പി നേതാവ് അരവിന്ദ് കേജരിവാള്‍. മുന്‍പ് ഞാന്‍ മാത്രമായിരുന്നു ആക്രമിക്കപ്പെട്ടത്. എന്നാലിപ്പോള്‍ സാധാരണക്കാര്‍ക്ക് നേരേയും ബിജെപി ഗുണ്ടകള്‍ ആക്രമണം നടത്തുകയാണ് കേജരിവാള്‍ ആരോപിച്ചു. വരാണസിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.

ബിജെപി വരാണസിയെ തീവ്രവാദവല്‍ക്കരിക്കുന്നു, ജനങ്ങള്‍ വോട്ട് ചെയ്യാന്‍ ഭയക്കുന്നു: കേജരിവാള്‍വരാണസിയില്‍ കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു. റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ ബിജെപി നടത്തുന്നത് വെറും പൊറാട്ടുനാടകമാണെന്നും അദ്ദേഹം ആരോപിച്ചു.

അനധികൃതമായി ഭൂമിയിടപാട് നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് വസുന്ധര രാജെ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ റോബര്‍ട്ട് വാദ്രയെ അറസ്റ്റുചെയ്യാത്തതെന്നും കേജരിവാള്‍ ചോദിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Varanasi: A day after some Aam Aadmi Party volunteers were allegedly beaten by the BJP members in Varanasi, party convener Arvind Kejriwal hit out saying the city is being terrorised by the saffron party. "Earlier only I was being attacked, but now even common people are being attacked by BJP's hooligans," he alleged.

Keywords: Varanasi, AAP, Arvind Kejriwal, Volunteers, BJP, Terrorism,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia