ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനം പി.ജെ. കുര്യന് രാജിവെക്കണമെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ കുര്യനെതിരാണ്. അതുകൊണ്ട് തന്നെ കുറ്റവിമുക്താനാവും വരെ കുര്യന് മാറിനില്‍ക്കണമെന്നാണ് ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്ഡേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ലിമെന്റില്‍ കുര്യന്റെ രാജി ഉന്നയിക്കുമോ എന്ന കാര്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
കുര്യന്റെ രാജി ആവശ്യപ്പെടില്ലെന്നായിരുന്നു ദിവസങ്ങള്‍ക്കു മുമ്പ് ബി.ജെ.പി ദേശീയ നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ചയിലാണ് കുര്യന്റെ രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. കുര്യനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അതിനാല്‍ രാജിവെക്കേണ്ടതില്ലെന്നുമാണ് എന്‍.ഡി.എ. ഘടകകക്ഷിയായ ജനത ദള്‍(യു) അഭിപ്രായപ്പെട്ടിരുന്നത്. സൂര്യനെല്ലിക്കേസില്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വവും കയ്യൊഴിഞ്ഞതോടെ കുര്യന്റെ രാജിക്ക് സമ്മര്‍ദമേറിയിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
