കർണാടകയിൽ യെദിയൂരപ്പയെ അനുകൂലിക്കുന്ന മന്ത്രിയെ പുറത്താക്കി

 


കർണാടകയിൽ യെദിയൂരപ്പയെ അനുകൂലിക്കുന്ന മന്ത്രിയെ പുറത്താക്കി
ബാംഗ്ലൂർ: യെദിയൂരപ്പയെ അനുകൂലിക്കുന്ന മന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. സഹകരണമന്ത്രി ബിജെ പുട്ടസ്വാമിയെയാണ് മുഖ്യമന്ത്രി ജഗദ്ദീഷ് ഷെട്ടാർ പുറത്താക്കിയത്. യെദിയൂരപ്പയുടെ പുതിയ പാർട്ടി കർണാടക ജനത പാർട്ടിയുടെ ഔദ്യോഗീക പ്രഖ്യാപനം നടക്കാൻ പോകുന്നതിനിടയിലാണ് മന്ത്രിയെ പുറത്താക്കൽ.

തുംകുർ എം.പി ജിഎസ് ബസവരാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും റിപോർട്ടുണ്ട്. ഇരുവർക്കും പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. യെദിയൂരപ്പയുടെ പുതിയ പാർട്ടി യോഗങ്ങളിൽ പുട്ടസ്വാമി പങ്കെടുത്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. അച്ചടക്കലംഘനത്തിന്റെ പേരിലാണ് നടപടി. മന്ത്രിയെ പുറത്താക്കുന്നതുസംബന്ധിച്ച് ഗവർണർക്ക് കത്തയച്ചതായും ഷെട്ടാർ അറിയിച്ചു.

SUMMERY: Bangalore: Yeddyurappa loyalists in BJP and in the party-led government in Karnataka, Chief Minister Jagadish Shettar today sacked Cooperative Minister BJ Puttaswamy, a loyalist of the former Chief Minister, from the cabinet.

Keywords: National, Karnataka, BJP, Cabinet, Minister, Sacked, CM, Jagadish Shettar, BJ Puttaswamy, Cooperative minister, Tumkur MP, GS Basavaraj,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia