ഞങ്ങള്‍ക്ക് കിട്ടാത്തത് നിങ്ങള്‍ക്കും വേണ്ട! റിപ്പബ്ലിക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് വിഐ പി സീറ്റ് അനുവദിക്കാത്തതില്‍ ബിജെപിയുടെ പ്രതികരണം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 28.01.2018) റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിഐപി സീറ്റി അനുവദിക്കാതിരുന്നതില്‍ പ്രതികരണവുമായി ബിജെപി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ തങ്ങളുടെ പാര്‍ട്ടി അദ്ധ്യക്ഷനും വിഐ പി സീറ്റ് അനുവദിച്ചിരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. വെള്ളിയാഴ്ച റിപ്പബ്ലിക് ദിന പരേഡിനെത്തിയ രാഹുല്‍ ഗാന്ധിക്ക് നാലാമത്തെ നിരയിലാണ് സീറ്റ് അനുവദിച്ചത്. എന്നാല്‍ ഇത് പിന്നീട് ആറാം നിരയിലേയ്ക്ക് മാറ്റി. ബിജെപി തറ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഞങ്ങള്‍ക്ക് കിട്ടാത്തത് നിങ്ങള്‍ക്കും വേണ്ട! റിപ്പബ്ലിക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് വിഐ പി സീറ്റ് അനുവദിക്കാത്തതില്‍ ബിജെപിയുടെ പ്രതികരണം

രാജ്യ സഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും രാഹുല്‍ ഗാന്ധിക്കൊപ്പം എത്തിയിരുന്നു. സോണിയ ഗാന്ധിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷവും മുന്‍ നിരയിലെ സീറ്റ് തന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഇത് അവഗണിക്കപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Where did Rajnath Singh ji and Nitin Gadkari ji sit as BJP chiefs at Republic Day events during the Congress-led UPA government," BJP national spokesperson Anil Baluni said.

Keywords: Rahul Gandhi, Republic Day parade, Bharatiya Janata Party (BJP), Congress
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia