SWISS-TOWER 24/07/2023

ഡല്‍ഹിക്കാരെ കണ്ട് പഠിക്കണം: ശിവസേന

 


ADVERTISEMENT

മുംബൈ: (www.kvartha.com 11/02/2015) മഹാരാഷ്ട്രക്കാര്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം കണ്ട് അതില്‍ നിന്നും പാഠങ്ങള്‍ പഠിക്കണമെന്ന് ശിവസേന. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ചൂലുകൊണ്ട് അടിച്ചുവാരാവുന്ന അഴുക്കായി ബിജെപി മാറി. ലഭിച്ച സീറ്റുകള്‍ എണ്ണിനോക്കാന്‍ വിരലുകളുടെ ആവശ്യം പോലും ബിജെപിക്കാര്‍ക്ക് വരുന്നില്ല. കിരണ്‍ ബേദിയില്‍ മാത്രം പരാജയത്തിന്റെ കുറ്റം ചുമത്തിയിട്ട് കാര്യമില്ല ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലൂടെ ശിവസേന വ്യക്തമാക്കി.

അഞ്ച് വര്‍ഷം, കേജരിവാളിനെ ഡല്‍ഹി സ്വീകരിച്ചുകഴിഞ്ഞു. ഇതില്‍ നിന്നും മഹാരാഷ്ട്രക്കാര്‍ പാഠം പഠിക്കണം ശിവസേന പറഞ്ഞു.

ഡല്‍ഹിക്കാരെ കണ്ട് പഠിക്കണം: ശിവസേനവാഗ്ദാനങ്ങളുടേയും പ്രസംഗങ്ങളുടേയും പിന്‍ബലത്തോടെ നേടുന്ന ഒന്നല്ല തിരഞ്ഞെടുപ്പ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഈ തിരഞ്ഞെടുപ്പ് പുറത്തുകൊണ്ടുവന്നു. അമിത് ഷായുടെ മാജിക് ഇവിടെ ചിലവായില്ല. മോഡിയെ അവസാന ആയുധമാക്കിയെങ്കിലും ഫലം കൊയ്യാനായില്ല എഡിറ്റോറിയല്‍ വ്യക്തമാക്കി.

SUMMARY: Shiv Sena on Wednesday targeted ally BJP and asked people of Maharashtra to learn lessons from the outcome of Delhi Assembly results.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia