Rajya Sabha Candidate | ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഗര്‍താല: (www.kvartha.com) ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ത്രിപുരയില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്കാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ പേര് ബിജെപി പ്രഖ്യാപിച്ചത്.

ഡോ. മണിക് സാഹ മുഖ്യമന്ത്രിയായി നിയമിതനായതിനെ തുടര്‍ന്ന് എംപി പദവി രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മുന്‍ ധനമന്ത്രി ഭാനുലാല്‍ സഹയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാര്‍ഥി.

Aster mims 04/11/2022
Rajya Sabha Candidate | ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും

തന്നെ നാമനിര്‍ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി വിപ്ലബ് ദേബ് ട്വിറ്ററില്‍ കുറിച്ചു. ത്രിപുരയുടെയും ജനങ്ങളുടെയും വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, BJP, Politics, Election, Rajya Sabha Election, Rajya Sabha, BJP names Biplab Deb as Rajya Sabha candidate from Tripura.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia