SWISS-TOWER 24/07/2023

ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് ബിജെപി എം.എല്‍.എമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മിയെ പിന്തുണയ്ക്കണമെന്ന് ബി.ജെ.പിയിലെ ഒരുസംഘം എം.എല്‍.എമാര്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 70 അംഗ മന്ത്രിസഭയില്‍ 32 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ 36 സീറ്റുകള്‍ നേടാന്‍ പാര്ട്ടിക്ക് കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കാണെങ്കില്‍ 28 സീറ്റുകളാണ് നേടാനായത്.

ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് ബിജെപി എം.എല്‍.എമാര്‍ ഗവര്‍ണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലെന്ന് ബിജെപി നേതാവ് ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ ചിലര്‍ തയ്യാറല്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 

അതേസമയം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മവിശ്വാസത്തോടെ ഒരുങ്ങുകയാണ് ആം ആദ്മി പാര്ട്ടി. വീണ്ടുമൊരു തിരഞ്ഞെടുപ്പുണ്ടായാല്‍ 60 ശതമാനം സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് സര്‍വേ ഫലം. 

SUMMARY: New Delhi: A day after Aam Aadmi Party leader Arvind Kejriwal announced that his party was ready for fresh elections, a report said on Thursday that a number of newly-elected BJP MLAs in Delhi Assembly favour backing AAP to form government. 

Keywords: Bharatiya Janata Party, Indian National Congress, Delhi, Arvind Kejriwal

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia